modi

ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ അന്താരാഷ്ട്ര വ്യാപാര കവാടമായും ലോജിസ്റ്റിക് ഹബ്ബായും ത്രിപുര ഉയർന്നു വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അഗർത്തലയിൽ സ്വാമി വിവേകാനന്ദ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്ന ബി.ജെ.പിയുടെ ഇരട്ട എൻജിൻ സർക്കാരുകൾ കൊണ്ടുവന്ന ഭരണ നടപടികളാണ് ഇതിന് കാരണം. അഗർത്തല - അഖ്വറ റെയിൽവേ ലൈൻ യാഥാർത്ഥ്യമാകുന്നതോടെ വ്യാപാര ബന്ധങ്ങളുടെ വ്യാപ്തി കൂടും. ഇതുവഴി ഇന്ത്യയേയും മ്യാൻമാറിനെയും തായ്ലന്റിനെയും റോഡുകളിലൂടെ ബന്ധിപ്പിക്കാനും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വ്യാപാര ബന്ധങ്ങൾ വർദ്ധിപ്പിക്കാനും കഴിയും.