p

ന്യൂഡൽഹി: പ്രധാനമന്ത്രി വിള ഇൻഷ്വറൻസ് പദ്ധതിയിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെൽകൃഷി ഉൾപ്പെടുത്തി. എല്ലാ ജില്ലകളിലെയും വാഴ, മരച്ചീനി കൃഷിയും പരിധിയിൽ വരും.

കാലാവസ്ഥാ വിള ഇൻഷ്വറൻസിൽ നെല്ല്, വാഴ, കൈതച്ചക്ക, കരിമ്പ്, കാരറ്റ്, കാബേജ്, കശുമാവ്, മാവ്, തക്കാളി, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, ബീൻസ് തുടങ്ങിയവയും ചോളം, റാഗി, തിന മുതലായ ചെറുധാന്യങ്ങളും ഉൾപ്പെടുത്തി. പയർ, പടവലം, പാവൽ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക് എന്നീ പച്ചക്കറി വിളകളും ഇതിൽപ്പെടും.

പ്രധാനമന്ത്രിയുടെ പദ്ധതിയിൽ വിള നഷ്ടം, നടീൽ തടസ്സപ്പെടൽ, ഇടക്കാല നഷ്‌ടം, വെള്ളക്കെട്ട് (നെല്ല് ഒഴികെ), ആലിപ്പഴ മഴ, ഉരുൾപൊട്ടൽ, ഇടിമിന്നൽ മൂലമുള്ള തീപിടിത്തം, മേഘവിസ്‌ഫോടനം തുടങ്ങിയവ മൂലംനാശം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കും.

കാലാവസ്ഥാ പദ്ധതിയിൽ വെള്ളപ്പൊക്കം, കാറ്റ് (വാഴ, കശുമാവ്, മാവ് എന്നിവയ്‌ക്ക് മാത്രം), ഉരുൾപൊട്ടൽ (ആലപ്പുഴ, കാസർകോട് ജില്ലകൾ ഒഴികെ) എന്നിവ മൂലമുള്ള വ്യക്തിഗത വിള നാശങ്ങൾക്കും നഷ്ടപരിഹാരം ലഭ്യമാണ്.

റാബി 2021 സീസണിലെ ആദ്യഘട്ട നഷ്ടപരിഹാര തുകയായി കേരളത്തിലെ 38000 ത്തോളം കർഷകർക്ക് 43 കോടി രൂപ അനുവദിച്ചിരുന്നു.

ഈ മാസം 31നകം ചേരണം

#പദ്ധതിയിൽ ചേരേണ്ട അവസാന തീയതി ഈ മാസം 31.

ഒരു സർവേ നമ്പറിൽ ഒരു വിള ഒന്നിൽ കൂടുതൽ തവണ ഇൻഷ്വർ ചെയ്യില്ല.

# കർഷകർക്ക് ഓൺലൈനായും (pmfby.gov.in), ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ, ഇൻഷ്വറൻസ് ബ്രോക്കർ പ്രതിനിധികൾ,മൈക്രോ ഇൻഷ്വറൻസ് പ്രതിനിധികൾ എന്നിവ വഴിയും ചേരാം. വായ്പ എടുത്തവരെ അതത് ബാങ്കുകൾ പദ്ധതിയിൽ ചേർക്കണം.

# അപേക്ഷയോടൊപ്പം ആധാർ പകർപ്പ്, നികുതി രസീതിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്ക് പകർപ്പ്, പാട്ടത്തിന് കൃഷി ചെയ്യുന്നവർ പാട്ടക്കരാർ പകർപ്പ് എന്നിവയും സമർപ്പിക്കണം. കൃഷി ഭവൻ, അഗ്രിക്കൾച്ചർ ഇൻഷ്വറൻസ് കമ്പനി റീജിയണൽ ഓഫീസ് എന്നിവിടങ്ങളിൽ വിശദാംശം ലഭിക്കും. ഫോൺ: 0471-2334493, ടോൾ ഫ്രീ 1800-425-7064.

നെ​ല്ല് ​സം​ഭ​ര​ണ​ ​വില
2​ ​ദി​വ​സ​ത്തി​ന​കം​:​ ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​നെ​ല്ല് ​സം​ഭ​രി​ച്ച​തി​ന്റെ​ ​തു​ക​ ​ക​ർ​ഷ​ക​ർ​ക്ക് ​ര​ണ്ടു​ ​ദി​വ​സ​ത്തി​ന​കം​ ​ന​ൽ​കി​ ​തു​ട​ങ്ങു​മെ​ന്നു​ ​മ​ന്ത്രി​ ​ജി.​ആ​ർ.​ ​അ​നി​ൽ​ ​പ​റ​ഞ്ഞു.​ ​ഇ​തി​നാ​യി​ ​ഇ​ന്ന് ​കേ​ര​ള​ ​ബാ​ങ്ക് ​അ​ധി​കൃ​ത​രു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തും.​ ​പു​ത്ത​രി​ക്ക​ണ്ടം​ ​മൈ​താ​ന​ത്ത് ​സ​പ്ലൈ​കോ​യു​ടെ​ ​ക്രി​സ്മ​സ്-​ ​പു​തു​വ​ത്സ​ര​ ​ഫെ​യ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.

ഇ​തു​വ​രെ​ 6.01​ ​ല​ക്ഷം​ ​ക​ർ​ഷ​ക​ർ​ക്കാ​യി​ 178.75​ ​കോ​ടി​യാ​ണ് ​നെ​ല്ലു​ ​സം​ഭ​ര​ണ​ ​വി​ല​യാ​യി​ ​ന​ൽ​കി​യ​ത്.​ 314.14​ ​കോ​ടി​യാ​ണ് ​വി​ത​ര​ണം​ ​ചെ​യ്യാ​ൻ​ ​ബാ​ക്കി​യു​ള്ള​ത്.​ ​ക്രി​സ്മ​സ്-​ ​പു​തു​വ​ത്സ​ര​ ​ഫെ​യ​റു​ക​ൾ​ ​വ​ഴി​ 13​ ​ഭ​ക്ഷ്യ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​സ​ബ്‌​സി​ഡി​ ​വി​ല​യ്ക്കും​ ​ബാ​ക്കി​യു​ള്ള​വ​ 5​ ​മു​ത​ൽ​ 30​ ​ശ​ത​മാ​നം​ ​വ​രെ​ ​വി​ല​ ​കു​റ​ച്ചും​ ​ന​ൽ​കു​മെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​ ​അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു.​ ​മേ​യ​ർ​ ​ആ​ര്യ​ ​രാ​ജേ​ന്ദ്ര​ൻ​ ​ആ​ദ്യ​ ​വി​ല്പ​ന​ ​ന​ട​ത്തി.​ ​ജ​നു​വ​രി​ ​ര​ണ്ടു​വ​രെ​യാ​ണ് ​ഫെ​യ​ർ.