p

ന്യൂഡൽഹി: കഴിഞ്ഞയാഴ്‌ച കാലുളുക്കിയതിനെ തുടർന്ന് തത്കാലം വീൽചെയറിന്റെ സഹായത്തോടെ സഞ്ചരിക്കുന്ന തനിക്ക് ഭിന്നശേഷിക്കാരുടെ ബുദ്ധിമുട്ടുകൾ നേരിട്ടറിയാൻ കഴിഞ്ഞെന്ന് ശശി തരൂർ എം.പി. വിശ്രമത്തിലായിരുന്ന തരൂർ വീൽ ചെയറിലാണ് പാർലമെന്റിൽ എത്തുന്നത്. വീൽചെയറിൽ ഇരിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ചാണ് തരൂർ ഭിന്നശേഷിക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞത്.


പാർലമെന്റിലെ ഒൻപതാം നമ്പർ പ്രവേശന കവാടത്തിൽ മാത്രമാണ് വീൽചെയറിലൂടെ പ്രവേശിക്കാൻ റാമ്പുള്ളത്. ഭിന്നശേഷിക്കാരെ സഹായിക്കുന്ന കാര്യത്തിൽ സമൂഹം പിന്നാക്കമാണെന്ന് താത്കാലിക വൈകല്യം തന്നെ പഠിപ്പിച്ചെന്നും തരൂർ കുറിച്ചു.

സ​ഭ​ ​നി​യ​ന്ത്രി​ക്കാ​നും​ ​പി.​ടി.​ ​ഉഷ

ന്യൂ​ഡ​ൽ​ഹി​:​ ​രാ​ജ്യ​സ​ഭ​യി​ലെ​ ​നോ​മി​നേ​റ്റ​ഡ് ​അം​ഗ​മാ​യ​ ​ഒ​ളി​മ്പ്യ​ൻ​ ​പി.​ടി.​ ​ഉ​ഷ​യെ​ ​അ​ദ്ധ്യ​ക്ഷ​ന്റെ​യും​ ​ഉ​പാ​ദ്ധ്യ​ന്റെ​യും​ ​അ​സാ​ന്നി​ധ്യ​ത്തി​ൽ​ ​സ​ഭ​ ​നി​യ​ന്ത്രി​ക്കാ​നു​ള്ള​ ​പാ​ന​ലി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി.​ ​ഡി​സം​ബ​ർ​ 19​ ​മു​ത​ൽ​ ​പ്രാ​ബ​ല്യ​ത്തി​ൽ​ ​വ​ന്ന​ ​പാ​ന​ലി​ലേ​ക്ക് ​ഉ​ഷ​യെ​ ​നാ​മ​നി​ർ​ദ്ദേ​ശം​ ​ചെ​യ്‌​ത​ ​വി​വ​രം​ ​സ​ഭാ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ജ​ഗ്‌​ദീ​പ് ​ധ​ൻ​ക​റാ​ണ് ​അ​റി​യി​ച്ച​ത്.​ ​ആ​ദ്യ​മാ​യാ​ണ് ​ഒ​രു
നോ​മി​നേ​റ്റ​ഡ് ​അം​ഗ​ത്തെ​ ​പാ​ന​ലി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്.
വൈ.​എ​സ്.​ആ​ർ​ ​കോ​ൺ​ഗ്ര​സ് ​അം​ഗം​ ​വി​ജ​യ് ​സാ​യ് ​റെ​ഡ്ഡി​യും​ ​പാ​ന​ലി​ൽ​ ​ഉ​ണ്ട്.