
ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പരിശോധന. വിമാനത്താവളം ബോംബിട്ട് നശിപ്പിക്കുമെന്ന തരത്തിൽ ഇന്നലെ പുലച്ചെ സമൂഹമാദ്ധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിച്ചതിനെ തുടർന്നാണിത്. യാത്രക്കാരെയും സർവീസുകളെയും ബാധിക്കാത്ത തരത്തിൽ സി.ഐ.എസ്.എഫും ഡൽഹി പോലീസും എയർപോർട്ട് അധികൃതരും ചേർന്ന് മൂന്ന് ടെർമിനലുകളിലും വിശദമായ പരിശോധന നടത്തി സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. സമൂഹമാദ്ധ്യമങ്ങളിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്‌തവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
.