c-radhakrishnan

ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാഡമി വിശിഷ്ടാംഗത്വം നേടിയ സി. രാധാകൃഷ്‌ണൻ. നോവൽ, ചെറുകഥ, ശാസ്‌ത്രം, കവിത, ലേഖനം തുടങ്ങിയ വിഭാഗങ്ങളിൽ നിരവധി കൃതികൾ രചിച്ചു. ചലച്ചിത്ര സംവിധായകൻ എന്ന നിലയിലും തിളങ്ങി. ചമ്രവട്ടം സ്വദേശിയായ ഇദ്ദേഹത്തെ തേടി കേരള സാഹിത്യ അക്കാഡമി അവാർഡ് (1962), കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് (1988), വയലാർ അവാർഡ് (1990) തുടങ്ങി നിരവധി പുരസ്കാരങ്ങളെത്തി.

പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്‌പന്ദമാപിനികളേ നന്ദി, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, നിഴൽപ്പാടുകൾ, തീക്കടൽ കടഞ്ഞ് തിരുമധുരം, എല്ലാം മായ്‌ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി തുടങ്ങി നിരവധി കൃതികൾ രചിച്ചു. അഗ്നി, കനലാട്ടം, പുഷ്യരാഗം, ഒറ്റയടിപ്പാതകൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും പ്രിയ’ എന്ന ചിത്രത്തിനു തിരക്കഥയെഴുതുകയും ചെയ്‌തു.

പത്തനംതിട്ട കീക്കൊഴൂർ സ്വദേശിയായ തോമസ് മാത്യു റിട്ട.അദ്ധ്യാപകനും നിരൂപകനും വിവർത്തകനുമാണ്. ദന്തഗോപുരത്തിലേക്കു വീണ്ടും, എന്റെ വല്മീകമെവിടെ, സാഹിത്യദർശനം, മാരാർ ലാവണ്യാനുഭവത്തിന്റെ യുക്തിശില്പം, മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദം, സത്യം നിങ്ങളെ സ്വതന്ത്രരാക്കും, ന്യൂ ഹ്യൂമനിസം, ആർ.യു.ആർ (പരി​ഭാഷ) തുടങ്ങി​യവയാണ് പ്രധാന കൃതി​കൾ.

റിട്ട. അദ്ധ്യാപകനും കവിയും സാഹിത്യഗവേഷകനുമായ ചാത്തനാത്ത് അച്യുതനുണ്ണി ഗുരുവായൂർ സ്വദേശിയാണ്.
തിരുനടയിൽ, ലയം, ദേവാനാംപ്രിയഃ, സ്വപ്‌നവാസവദത്തം,
ഭാഷ ഒരു പഠനം, വർത്തമാനപ്പുസ്‌തകത്തിന്‌ ഒരവതാരിക
ശൈലീവിജ്ഞാനം സമകാലപഠനങ്ങൾ തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചു.
കേരളസാഹിത്യ അക്കാഡമി പുരസ്കാരം (1987), കേരളസാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം (2011),
സഹൃദയവേദി പുരസ്കാരം (1988), മഹർഷി ഭദ്രയാൻ വ്യാസ് സമ്മാൻ തുടങ്ങിയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.