modi-mask

ന്യൂഡൽഹി: കൊവിഡ് വ്യാപനം വീണ്ടും ആശങ്കയുയർത്തിയ പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി എം.പിമാരും ഇന്നലെ പാർലമെന്റിൽ മാസ്‌ക് ധരിച്ചെത്തി. ലോക്‌സഭാ സ്‌പീക്കർ ഒാം ബിർള,രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകർ എന്നിവരും മാസ്‌ക് ധരിച്ചിരുന്നു.

സഭ സമ്മേളിച്ചയുടൻ എല്ലാ അംഗങ്ങളും മാസ്ക് ധരിക്കണമെന്ന് ഇരു അദ്ധ്യക്ഷന്മാരും അഭ്യർത്ഥിച്ചിരുന്നു. ചില പ്രതിപക്ഷ അംഗങ്ങൾ അഭ്യർത്ഥന മാനിച്ചില്ലെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി കുറ്റപ്പെടുത്തി. കൊവിഡിനെ പ്രതിരോധിക്കാനുള്ള മികച്ച മാർഗമാണ് മാസ്‌കെന്ന് മുൻ ആരോഗ്യമന്ത്രിയും ബി.ജെ.പി എം.പിയുമായ ഹർഷവർദ്ധൻ പറഞ്ഞു.