p

ന്യൂഡൽഹി: എല്ലാവരും മാസ്‌ക് ധരിക്കാനും പരിശോധനകൾ വർദ്ധിപ്പിക്കാനും കൊവിഡ് വകഭേദങ്ങളുടെ ജനിതക ശ്രേണീകരണം ഊർജ്ജിതമാക്കി നിരീക്ഷണം ശക്തമാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗത്തിൽ നിർദേശം നൽകി. കൊവിഡ് വൈറസ് നമ്മെ വിട്ട് പോയിട്ടില്ലെന്നും ജാഗ്രത കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.

ഉപകരണങ്ങൾ, ഓക്സിജൻ സിലിണ്ടറുകൾ, പി.എസ്.എ പ്ലാന്റുകൾ, വെന്റിലേറ്റുകൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങി ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ കൊവിഡ് ചികിത്സാ സൗകര്യങ്ങൾ ഉടൻ ഓഡിറ്റ് ചെയ്യാൻ പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. അവശ്യ മരുന്നുകളുടെ ലഭ്യതയും വിലയും പതിവായി നിരീക്ഷിക്കണം. അലംഭാവം കാട്ടരുതെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാനങ്ങൾ ഉറപ്പാക്കണം. അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഉൾപ്പെടെ നിരീക്ഷണം ശക്തമാക്കണം. കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. പരിശോധനയും ജനിതക ശ്രേണീകരണവും വേഗത്തിലാക്കണം. പ്രതിദിനം കൂടുതൽ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് സംസ്ഥാനങ്ങൾ ലാബോറട്ടറികൾക്ക് കൈമാറണം. രാജ്യത്തെ പുതിയ വകദേദങ്ങൾ സമയബന്ധിതമായി കണ്ടെത്താനും നടപടികൾ സ്എടുക്കാനും ഇത് സഹായിക്കും. ഉത്സവ കാലം കണക്കിലെടുത്ത് തിരക്കേറിയ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണം. പ്രായമായവർക്കും പ്രത്യേക പരിഗണനയർഹിക്കുന്നവർക്കും മുൻകരുതൽ ഡോസ് നൽകണം. കൊവിഡ് പോരാളികളുടെയും മുൻനിര പ്രവർത്തകരുടെയും അഭിനന്ദനം അർഹിക്കുന്ന മുൻകാല നിസ്വാർത്ഥ സേവനങ്ങൾ അനുസ്മരിച്ച പ്രധാനമന്ത്രി അതേ അർപ്പണബോധത്തോടെ പ്രവർത്തിക്കണമെന്ന് അവരോട് അഭ്യർത്ഥിച്ചു.

യോഗത്തിൽ കേന്ദ്രമന്ത്രിമാരായ അമിത് ഷാ , മൻസുഖ് മാണ്ഡവ്യ, ജ്യോതിരാദിത്യ സിന്ധ്യ, ഡോ.എസ്.ജയശങ്കർ,അനുരാഗ് ഠാക്കൂർ , ഭാരതി പ്രവീൺ പവാർ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്ര, നീതി ആ യോഗ് സി.ഇ.ഒ പരമേശ്വരൻ അയ്യർ,വി.കെ പോൾ തുടങ്ങിയവർ പങ്കെടുത്തു. മാസ്ക് നിർബ്ബന്ധമാക്കാനുള്ള തീരുമാനം യോഗത്തിലുണ്ടായില്ല.

​ ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​പാ​ർ​ല​മെ​ന്റിൽ
പു​തു​വ​ത്സ​ര​ ​ആ​ഘോ​ഷ​ങ്ങ​ളിൽ
ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണം

ന്യൂ​ഡ​ൽ​ഹി​:​ ​പു​തു​വ​ത്സ​ര​ ​ആ​ഘോ​ഷ​ങ്ങ​ളി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ക്കു​ന്ന​തി​ന് ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​ആ​വ​ശ്യ​മാ​യ​ ​ബോ​ധ​വ​ത്ക​ര​ണം​ ​ന​ട​ത്താ​നും​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്കാ​നും​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​താ​യി​ ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​മ​ൻ​സു​ഖ് ​മാ​ണ്ഡ​വ്യ​ ​പാ​ർ​ല​മെ​ന്റി​ൽ​ ​അ​റി​യി​ച്ചു.​ ​ചൈ​ന​യി​ൽ​ ​അ​തി​വ്യാ​പ​ന​ത്തി​നി​ട​യാ​ക്കി​യ​ ​കൊ​വി​ഡ് ​വ​ക​ഭേ​ദ​ത്തി​ന്റെ​ ​സാ​ന്നി​ദ്ധ്യം​ ​ഇ​ന്ത്യ​യി​ലും​ ​ക​ണ്ടെ​ത്തി​യ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.​ ​സു​ര​ക്ഷാ​ ​അ​ക​ലം,​ ​മാ​സ്‌​ക് ​ഉ​പ​യോ​ഗം,​ ​കൈ​ക​ൾ​ ​ശു​ചി​യാ​ക്ക​ൽ​ ​തു​ട​ങ്ങി​യ​ ​പ്ര​തി​രോ​ധ​ ​മാ​ർ​ഗ​ങ്ങ​ൾ​ ​അ​വ​ലം​ബി​ക്ക​ണം.

ബൂ​സ്റ്റ​ർ​ ​ഡോ​സു​ക​ളു​ടെ​ ​ല​ഭ്യ​ത​യും​ ​അ​വ​ബോ​ധ​വും​ ​ഉ​റ​പ്പാ​ക്കാ​നും​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​ ​ര​ണ്ട് ​ശ​ത​മാ​നം​ ​യാ​ത്ര​ക്കാ​രു​ടെ​ ​സാ​മ്പി​ൾ​ ​പ​രി​ശോ​ധി​ക്കും.​ ​രോ​ഗ​വ്യാ​പ​ന​ ​തോ​ത് ​ക​ണ​ക്കാ​ക്കാ​ൻ​ ​ജ​ന​ങ്ങ​ളെ​ ​നി​രീ​ക്ഷി​ക്കും.​ ​പു​തി​യ​ ​വ​ക​ഭേ​ദ​ങ്ങ​ൾ​ ​യ​ഥാ​സ​മ​യം​ ​ക​ണ്ടെ​ത്താ​ൻ​ ​പോ​സി​റ്റീ​വ് ​കേ​സു​ക​ളി​ൽ​ ​ജ​നി​ത​ക​ ​ശ്രേ​ണീ​ക​ര​ണം​ ​ന​ട​ത്ത​ണം.​ ​ആ​വ​ശ്യ​മാ​യ​ ​എ​ല്ലാ​ ​ന​ട​പ​ടി​ക​ളും​ ​സ്വീ​ക​രി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും​ ​ലോ​ക്‌​സ​ഭ​യി​ലും​ ​രാ​ജ്യ​സ​ഭ​യി​ലും​ ​ന​ട​ത്തി​യ​ ​പ്ര​സ്‌​താ​വ​ന​യി​ൽ​ ​മാ​ണ്ഡ​വ്യ​ ​പ​റ​ഞ്ഞു.

ഒ​രു​ ​വ​ർ​ഷ​മാ​യി​ ​ഇ​ന്ത്യ​യി​ൽ​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ ​വി​ധേ​യ​മാ​ണ്.​ ​പ്ര​തി​ദി​നം​ ​ശ​രാ​ശ​രി​ 153​ ​കേ​സു​ക​ൾ​ ​മാ​ത്ര​മാ​ണ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്ന​ത്.​ ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​ന​ട​പ​ടി​ക​ളി​ലൂ​ടെ​ ​വൈ​റ​സി​നെ​ ​ഫ​ല​പ്ര​ദ​മാ​യി​ ​പ്ര​തി​രോ​ധി​ച്ചു.​ ​അ​ർ​ഹ​രാ​യ​വ​രി​ൽ​ 90​ ​ശ​ത​മാ​ന​ത്തി​നും​ ​വാ​ക്‌​സി​ൻ​ ​സു​ര​ക്ഷ​യൊ​രു​ക്കി​യെ​ന്നും​ ​കേ​ന്ദ്ര​മ​ന്ത്രി​ ​പ​റ​ഞ്ഞു.

​ജി​ല്ല​ക​ളു​ടെ​ ​അ​വ​ലോ​ക​ന​യോ​ഗം​ ​ഇ​ന്ന്
പ​നി​യു​ണ്ടെ​ങ്കിൽ
കൊ​വി​ഡ് ​പ​രി​ശോ​ധന

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​കൊ​വി​ഡി​ന്റെ​ ​പു​തി​യ​ ​വ​ക​ഭേ​ദം​ ​ക​ണ്ടെ​ത്താ​ൻ​ ​കൂ​ടു​ത​ൽ​ ​സാ​മ്പി​ളു​ക​ൾ​ ​ജ​നി​ത​ക​ ​ശ്രേ​ണീ​ക​ര​ണ​ത്തി​ന് ​അ​യ​യ്ക്കാ​ൻ​ ​ജി​ല്ല​ക​ൾ​ക്ക് ​നി​ർ​ദ്ദേ​ശം.​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​പ്ര​വേ​ശി​പ്പി​ക്കു​ന്ന​ ​ശ്വാ​സ​കോ​ശ​ ​രോ​ഗ​ങ്ങ​ളു​ള്ള​വ​ർ​ക്കും,​ ​തീ​വ്ര​മാ​യ​ ​പ​നി,​ ​തൊ​ണ്ട​വേ​ദ​ന,​ ​ശ്വാ​സ​ത​ട​സം​ ​എ​ന്നി​വ​യു​ള്ള​വ​ർ​ക്കും​ ​കൊ​വി​ഡ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.​ ​ഇ​ന്ന് ​എ​ല്ലാ​ ​ജി​ല്ല​ക​ളു​ടെ​യും​ ​കൊ​വി​ഡ് ​അ​വ​ലോ​ക​ന​യോ​ഗം​ ​ചേ​രാ​നും​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​തീ​രു​മാ​നി​ച്ചു.​ ​കൊ​വി​ഡ് ​വ​ക​ഭേ​ദ​ങ്ങ​ളെ​ ​ക​ണ്ടെ​ത്തു​ന്ന​തി​ന് ​സ​മ്പൂ​ർ​ണ​ ​ജീ​നോ​മി​ക് ​സ​ർ​വ​യ​ല​ൻ​സാ​ണ് ​(​ഡ​ബ്ലി.​ജി.​എ​സ്)​ ​ന​ട​ത്തു​ന്ന​ത്.
ഓ​രോ​ ​ജി​ല്ല​യ്ക്കും​ ​നി​ശ്ച​യി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ ​ലാ​ബു​ക​ളി​ലേ​ക്ക് ​ജ​നി​ത​ക​ ​നി​ർ​ണ​യ​ത്തി​നു​ള്ള​ ​സാ​മ്പി​ളു​ക​ൾ​ ​അ​യ​യ്ക്കും.​ ​എ​വി​ടെ​യെ​ങ്കി​ലും​ ​കൊ​വി​ഡ് ​വ​ക​ഭേ​ദം​ ​ക​ണ്ടെ​ത്തി​യാ​ൽ​ ​കൃ​ത്യ​മാ​യി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യാ​നും​ ​പ്ര​തി​രോ​ധം​ ​ശ​ക്ത​മാ​ക്കാ​നും​ ​നി​ർ​ദ്ദേ​ശി​ച്ച​താ​യി​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​അ​റി​യി​ച്ചു.


മാ​സ​ക്ക് ​ഉ​റ​പ്പാ​ക്ക​ണം
​ ​മാ​സ്‌​ക് ​വ​യ്ക്കാ​തെ​ ​പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും​ ​ആ​ൾ​ക്കൂ​ട്ട​ത്തി​ലും​ ​ഇ​റ​ങ്ങ​രു​ത്
​ ​മാ​സ്‌​ക് ​താ​ഴ്‌​ത്തി​ ​സം​സാ​രി​ക്ക​രു​ത്
​ ​പ​നി,​ ​ചു​മ,​ ​ജ​ല​ദോ​ഷം​ ​തു​ട​ങ്ങി​യ​ ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ​ ​പ്രാ​യ​മാ​യ​വ​രോ​ടും​ ​കു​ട്ടി​ക​ളോ​ടും​ ​അ​ടു​ത്തി​ട​പ​ഴ​ക​രു​ത്
​ ​പ്രാ​യ​മാ​യ​വ​ർ​ക്കും​ ​അ​നു​ബ​ന്ധ​ ​രോ​ഗ​മു​ള്ള​വ​ർ​ക്കും​ ​കു​ട്ടി​ക​ൾ​ക്കും​ ​പ്ര​ത്യേ​ക​ ​ക​രു​തൽ
​ ​പു​റ​ത്തു​പോ​യി​ ​വ​ന്ന​ ​ശേ​ഷം​ ​സോ​പ്പും​ ​വെ​ള്ള​വു​മു​പ​യോ​ഗി​ച്ച് ​കൈ​ ​ക​ഴു​കു​ന്ന​ത് ​ശീ​ല​മാ​ക്ക​ണം


'​ജി​ല്ല​ക​ൾ​ ​പ്ര​ത്യേ​കം​ ​യോ​ഗം​ ​ചേ​ർ​ന്ന് ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​നി​രീ​ക്ഷ​ണ​വും​ ​ശ​ക്ത​മാ​ക്കു​ക​യാ​ണ്.​ ​എ​ല്ലാ​ ​ജി​ല്ല​ക​ളും​ ​ജാ​ഗ്ര​ത​യി​ലാ​ണ്.'

-​വീ​ണാ​ ​ജോ​ർ​ജ്
ആ​രോ​ഗ്യ​മ​ന്ത്രി

ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​:​ ​ഐ.​എം.എ

ന്യൂ​ഡ​ൽ​ഹി​:​ ​ജ​ന​ങ്ങ​ൾ​ ​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​ക​ർ​ശ​ന​മാ​യി​ ​പാ​ലി​ക്ക​ണ​മെ​ന്ന് ​ഇ​ന്ത്യ​ൻ​ ​മെ​ഡി​ക്ക​ൽ​ ​അ​സോ​സി​യേ​ഷ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​ ​സാ​ഹ​ച​ര്യ​മി​ല്ല.​ ​എ​ന്നാ​ൽ​ ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്ത​ണം.​ ​ഐ.​എം.​എ​ ​അ​റി​യി​ച്ചു.​ ​പൊ​തു​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​മാ​സ്ക് ​ധ​രി​ക്ക​ണം,​ ​സാ​മൂ​ഹി​ക​ ​അ​ക​ലം​ ​പാ​ലി​ക്ക​ണം,​ ​വി​വാ​ഹ​മു​ൾ​പ്പെ​ടെ​ ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ൾ​ ​ഒ​ത്തു​ചേ​രു​ന്ന​ ​പ​രി​പാ​ടി​ക​ൾ​ ​ഒ​ഴി​വാ​ക്ക​ണം,​ ​സാ​നി​റ്റൈ​സ​ർ​ ​ഉ​പ​യോ​ഗി​ക്ക​ണം.

ക​ർ​ണ്ണാ​ട​ക​യി​ൽ​ ​മാ​സ്‌​ക് ​നി​ർ​ബ​ന്ധം

ബം​ഗ​ളൂ​രു​:​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​അ​ട​ച്ചി​ട്ട​ ​ഇ​ട​ങ്ങ​ളി​ലും​ ​എ​യ​ർ​ ​ക​ണ്ടീ​ഷ​ൻ​ ​ചെ​യ്ത​ ​മു​റി​ക​ളി​ലും​ ​മാ​സ്‌​ക് ​നി​ർ​ബ​ന്ധ​മാ​ക്കി​ ​ക​ർ​ണ്ണാ​ട​ക.​ ​പ​നി​ ​ല​ക്ഷ​ണ​മു​ള്ള​വ​ർ​ ​നി​ർ​ബ​ന്ധ​മാ​യും​ ​കൊ​വി​ഡ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്ത​ണ​മെ​ന്നും​ ​ഒ​രു​ ​മാ​സ​ത്തി​ന​കം​ ​ബൂ​സ്റ്റ​ർ​ ​ഡോ​സ് ​ക​വ​റേ​ജ് ​കൂ​ട്ടാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​കൈ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ന്നും​ ​ആ​രോ​ഗ്യ​ ​മ​ന്ത്രി​ ​കെ.​സു​ധാ​ക​ർ​ ​റെ​ഡ്ഢി​ ​പ​റ​ഞ്ഞു.​ ​മു​ഖ്യ​മ​ന്ത്രി​ ​ബ​സ​വ​രാ​ജ് ​ബൊ​മ്മെ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മ​ന്ത്രി​മാ​രും​ ​ആ​രോ​ഗ്യ​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​കൊ​വി​ഡ് ​സാ​ങ്കേ​തി​ക​ ​ഉ​പ​ദേ​ശ​ക​ ​സ​മി​തി​ ​അം​ഗ​ങ്ങ​ളും​ ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.