
ന്യൂഡൽഹി:കൊവിഡ് പശ്ചാത്തലത്തിൽ ഏത് സാഹചര്യം നേരിടാനും ഡൽഹി തയ്യാറാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
ഡൽഹിയിൽ ഇതുവരെ ബിഎഫ്.7 കേസുകൾ കണ്ടെത്തിയിട്ടില്ല. പൊസിറ്റീവ് കേസുകളുടെ ജനിത ശ്രേണീകരണം നടത്തുന്നുണ്ട്. പ്രതിദിനം ഒരു ലക്ഷം പരിശോധനകൾ നടത്താനുള്ള ശേഷി നിലവിലുണ്ട്. കൊവിഡ് രോഗികൾക്കായി 8,000 കിടക്കകൾ തയ്യാറാക്കി. 36,000 വരെ തയ്യാറാക്കാൻ കഴിയും. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത 6,000 സിലിണ്ടറുകളിൽ 928 മെട്രിക് ടൺ ഓക്സിജൻ സംഭരിക്കാൻ കഴിയും. 12 ടാങ്കറുകളുമുണ്ട്. ഡൽഹിയിലെ എല്ലാവരും മുൻകരുതൽ ഡോസ് എടുക്കണമെന്നും കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ തങ്ങൾ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.