
ന്യൂഡൽഹി: ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി പ്രകാരം സായുധ സേനാ പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും പെൻഷൻ പരിഷ്‌കരിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 2019 ജൂലായ് ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണിത്. 2019 ജൂൺ 30 വരെ വിരമിച്ചവർ അടക്കം 25.13 ലക്ഷത്തിലധികം പേർക്ക് പ്രയോജനം ലഭിക്കും. 2019 ജൂലായ് മുതൽ 2022 ജൂൺ വരെയുള്ള കുടിശികയായി 23,638 കോടി രൂപ കേന്ദ്രസർക്കാർ നൽകും. 31ശതമാനം ക്ഷാമബത്ത കണക്കാക്കിയാൽ കേന്ദ്രസർക്കാരിന് 8,450 കോടി രൂപയുടെ അധികചെലവുണ്ടാകും. 2018ൽ ഒരേ റാങ്കിൽ വിരമിച്ചവരുടെ പെൻഷൻ ശരാശരിയുടെ അടിസ്ഥാനത്തിൽ പെൻഷൻ മൊത്തമായി പുനർനിർണയിക്കും.
പ്രയോജനം ലഭിക്കുന്നവർ:
2019 ജൂൺ 30 വരെ വിരമിച്ചവർ (2014 ജൂലായ് ഒന്നു മുതൽ കാലാവധി പൂർത്തിയാകും മുൻപ് വിരമിച്ചവർ ഒഴികെ)
25.13 ലക്ഷത്തിലധികം (4.52 ലക്ഷത്തിലധികം പുതിയ ഗുണഭോക്താക്കൾ) പെൻഷൻകാർക്ക് / കുടുംബ പെൻഷൻകാർ.
ശരാശരിയേക്കാൾ കൂടുതൽ പെൻഷൻ വാങ്ങുന്നവർക്ക് സംരക്ഷണം.
യുദ്ധ വിധവകൾ, വികലാംഗ പെൻഷൻകാർ
കുടിശിക നാല് അർദ്ധവാർഷിക ഗഡുക്കളായി നൽകും.
കുടുംബ പെൻഷൻകാർക്കും സ്‌പെഷ്യൽ / ലിബറലൈസ്ഡ് കുടുംബ പെൻഷൻകാർക്കും, ധീരതയ്‌ക്കുള്ള അവാർഡ് ലഭിച്ചവർക്കും കുടിശിക ഒറ്റ ഗഡുവായി നൽകും.
പെൻഷൻ വർദ്ധന ഇങ്ങനെ:
ശിപായി: 1-1-2016ൽ 17,699, 1-7-2019ലെ വർദ്ധന 19,726, 1-7-2021ലെ വർദ്ധന:
20,394, 01.07.2019 മുതൽ 30.06.2022 വരെയുള്ള ഏകദേശ കുടിശിക: 87,000
മേജർ: 1-1-2016ൽ 61,205, 1-7-2019ലെ വർദ്ധന 68,550, 1-7-2021ലെ വർദ്ധന:
70,827, 01.07.2019 മുതൽ 30.06.2022 വരെയുള്ള ഏകദേശ കുടിശിക: 3,05,000
ബ്രിഗേഡിയർ: 1-1-2016ൽ 96,555, 1-7-2019ലെ വർദ്ധന: 1,08,800, 1-7-2021ലെ വർദ്ധന: 1,12,596, 01.07.2019 മുതൽ 30.06.2022 വരെയുള്ള ഏകദേശ കുടിശിക: 5,05,000
ലെഫ്റ്റനന്റ് ജനറൽ: 1-1-2016ൽ 1,01,515, 1-7-2019ലെ വർദ്ധന: 1,12,050, 1-7-2021ലെ വർദ്ധന: 1,15,316, 01.07.2019 മുതൽ 30.06.2022 വരെയുള്ള ഏകദേശ കുടിശ്ശിക: 4,32,000