p

ന്യൂഡൽഹി: വയറിലെ അണുബാധയെ തുടർന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന് ആശുപത്രിയിലെത്തിയ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാന്നെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ച ചെന്നൈയിലെ ഡോ. എം.ജി.ആർ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ 35-ാമത് വാർഷിക ബിരുദ ദാന ചടങ്ങിൽ കേന്ദ്രമന്ത്രി പങ്കെടുത്തിരുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ സ്മാരകമായ ന്യൂഡൽഹിയിലെ സദൈവ് അടലിൽ നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം പുഷ്പാർച്ചന നടത്തിയിരുന്നു.