p

ന്യൂഡൽഹി: അടുത്ത മാർച്ച് 31നകം ആധാറുമായി പാൻകാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ പാൻകാർഡ് പ്രവർത്തന രഹിതമാകുമെന്ന് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ മാർച്ചിലാണ് ആദ്യ സമയപരിധി അവസാനിച്ചത്. തുടർന്ന് നീട്ടി നൽകുകയായിരുന്നു. പാൻ നമ്പർ പ്രവർത്തന രഹിതമായാൽ ആദായ നികുതിയുമായി ബന്ധപ്പെട്ട സേവനങ്ങളൊന്നും ലഭ്യമാകില്ല. ആധാറുമായി ബന്ധിപ്പിച്ചോ എന്ന് അറിയാൻ www.incomtax.gov.in എന്ന വെബ് സൈറ്റിൽ link adhar status ക്ലിക്ക് ചെയ്യണം. പാൻകാർഡിന്റെയും ആധാറിന്റെയും നമ്പറുകൾ നൽകിയാൽ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ അതുസംബന്ധിച്ച സന്ദേശം ലഭിക്കും.