covid

ന്യൂഡൽഹി: യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർ കൊവിഡ് വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എയർ ഇന്ത്യയുടെ നിർദ്ദേശം. യാത്രാ സമയത്ത് മാസ്ക് ധരിക്കണം. സാമൂഹ്യ അകലം പാലിക്കണം. നാട്ടിലെത്തി കൊവിഡ് ലക്ഷണങ്ങൾ കണ്ടാൽ അടുത്ത ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. 12 വയസിൽ താഴെയുള്ള കുട്ടികളെ വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയ്ക്ക് വിധേയരാക്കില്ലെന്നും എയർ ഇന്ത്യ അറിയിച്ചു.