ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ രണ്ട് കോടി ഡോസ് കോവിഷീൽഡ് വാക്‌സിൻ കേന്ദ്ര സർക്കാരിന് സൗജന്യമായി വാഗ്ദാനം ചെയ്തതായി നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. 410 കോടി രൂപ വില വരുമിതിന്. ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയിൽ ഇതുവരെ 170 കോടിയിലധികം ഡോസ് കോവിഷീൽഡ് വാക്‌സിൻ സർക്കാരിന് സെറം ഇൻസ്റ്റിറ്റ്യൂട്ട് നൽകിയിട്ടുണ്ട്.