north-india

ന്യൂഡൽഹി: കൊടും ശൈത്യത്തിൽ നിന്ന് ഡൽഹിയടക്കമുള്ള ഉത്തരേന്ത്യൻ പ്രദേശങ്ങൾക്ക് താത്കാലിക ആശ്വാസം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസ് ഉണ്ടായിരുന്നത് ഇന്നലെ 6.3 ഡിഗ്രിയായി. എന്നാൽ ഈ വ്യതിയാനം താത്കാലികമാണെന്ന് കാലാവസ്ഥ വിദദ്ധർ വ്യക്തമാക്കി.

ഇന്നലെ താപനില രണ്ട് ഡിഗ്രി സെൽഷ്യസ് ഉയർന്നതായി ഐ.എം.ഡി കേന്ദ്രങ്ങൾ വ്യക്തമാക്കി. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ ഇത് അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിട്ടുണ്ട്. അതുപോലെ വടക്കൻ രാജസ്ഥാനിലും ശൈത്യം കുറഞ്ഞു. ഇന്ന് വീണ്ടും മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്നും കടുത്ത ശൈത്യത്തിൽ നിന്ന് ഇത് ആശ്വാസം നൽകുമെന്നും ഐ.എം.ഡി കേന്ദ്രങ്ങൾ വ്യക്തമാക്കി.

പടിഞ്ഞാറൻ കാറ്റിലുണ്ടായ മാറ്റമാണ് ശൈത്യം കുറയാനുള്ള കാരണമായി വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ചൊവ്വാഴ്ച ഡൽഹിയിലെ താപനില നൈനിറ്റാൾ (7.2), ഡെറാഡൂൺ (7) പോലുള്ള മേഖലകളെക്കാൾ കുറഞ്ഞ 5.6 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. ഉത്തരേന്ത്യൻ സമതലങ്ങളിലൂടെ വീശുന്ന പടിഞ്ഞാറൻ കാറ്റ് സൂര്യപ്രകാശം കുറയാനും കനത്ത മൂടൽമഞ്ഞിനും ശൈത്യതരംഗത്തിനും കാരണമാകുന്നതായി കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നു.

ശൈത്യതരംഗത്തിൽ ഇന്നലെയുണ്ടായ കുറവ് ഹ്രസ്വമാണെന്ന് സ്കൈമെറ്റ് വെതർ വൈസ് പ്രസിഡന്റ് (മെട്രോളജി ആൻഡ് ക്ലൈമറ്റ് ചേഞ്ച്) മഹേഷ് പലാവത്ത് പറഞ്ഞു. ഡൽഹി സഫ്ദർജംഗ് മേഖലയിൽ ഉയർന്ന താപനില 21.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

 ​ഡ​ൽ​ഹി​യി​ൽ​ 100 വി​മാ​ന​ങ്ങ​ൾ​ ​വ​ഴി​ ​തി​രി​ച്ച് ​വി​ട്ടു

ക​ന​ത്ത​ ​മൂ​ട​ൽ​മ​ഞ്ഞും​ ​ശീ​ത​ക്കാ​റ്റും​ ​കാ​ര​ണം​ ​ഡ​ൽ​ഹി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ഇ​റ​ങ്ങേ​ണ്ട​ 100​ ​വി​മാ​ന​ങ്ങ​ൾ​ ​വ​ഴി​തി​രി​ച്ചു​ ​വി​ട്ടു.​ ​ക്രി​സ്മ​സ്,​ ​പു​തു​വ​ർ​ഷം​ ​അ​വ​ധി​ക്കാ​ല​ ​തി​ര​ക്കും​ ​വി​മാ​ന​ങ്ങ​ളു​ടെ​ ​വൈ​ക​ലും​ ​വ​ഴി​തി​രി​ച്ചു​വി​ട​ലും​ ​കാ​ര​ണം​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​യാ​ത്ര​ക്കാ​രാ​ണ് ​ഡ​ൽ​ഹി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​ ​ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​ത്.
ഡ​ൽ​ഹി​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​നി​ന്ന് ​മാ​ത്രം​ 100​ല​ധി​കം​ ​വി​മാ​ന​സ​ർ​വീ​സു​ക​ളാ​ണ് ​വൈ​കി​യ​ത്.​ ​ചി​ല​ ​വി​മാ​ന​ങ്ങ​ൾ​ ​അ​ടു​ത്തു​ള്ള​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് ​വ​ഴി​ ​തി​രി​ച്ചു​ ​വി​ട്ടു.​ ​പ​ശ്ചി​മ​ ​ബം​ഗാ​ളി​ലെ​ ​ബാ​ഗ്ഡോ​ഗ്ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​നി​ന്നു​ള്ള​ ​സ​ർ​വീ​സു​ക​ൾ​ ​തി​ങ്ക​ളാ​ഴ്ച​ ​ആ​റ് ​മ​ണി​ക്കൂ​ർ​ ​വൈ​കി​യ​ത് ​നൂ​റി​ലേ​റെ​ ​യാ​ത്ര​ക്കാ​ർ​ക്ക് ​ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി.​ ​ഇ​ന്ന​ലെ​ ​ഏ​റെ​ ​വൈ​കി​യും​ ​ഡ​ൽ​ഹി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​ഫ്ലൈ​റ്റ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഡി​സ്‌​പ്ലേ​ ​സി​സ്റ്റ​മ​നു​സ​രി​ച്ച് 18​ ​ല​ധി​കം​ ​വി​മാ​ന​ങ്ങ​ൾ​ 12​ ​മ​ണി​ക്കൂ​ർ​ ​വ​രെ​ ​വൈ​കു​മെ​ന്ന് ​സൂ​ചി​പ്പി​ക്കു​ക​യാ​ണ്.
ക​ന​ത്ത​ ​മൂ​ട​ൽ​മ​ഞ്ഞ് ​കാ​ര​ണം​ ​കാ​ഴ്ച​ ​മ​റ​യു​ന്ന​താ​ണ് ​സ​ർ​വീ​സു​ക​ൾ​ ​യ​ഥാ​സ​മ​യം​ ​ന​ട​ത്താ​ൻ​ ​ക​ഴി​യാ​തെ​ ​പോ​യ​ത്.​ ​ഒ​പ്പം​ ​വി​മാ​ന​ക​മ്പ​നി​ക​ൾ​ ​സി.​എ.​ടി​ ​മൂ​ന്ന് ​വി​ഭാ​ഗ​ത്തി​ൽ​ ​മ​തി​യാ​യ​ ​ജീ​വ​ന​ക്കാ​രെ​ ​വി​ന്യ​സി​ക്കാ​ത്ത​തും​ ​പ്ര​തി​സ​ന്ധി​ ​രൂ​ക്ഷ​മാ​ക്കി.​ ​സി.​എ.​ടി​ ​മൂ​ന്ന് ​ഇ​ൻ​സ്ട്രു​മെ​ന്റ് ​ലാ​ൻ​ഡിം​ഗ് ​സി​സ്റ്റം​ ​പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​യാ​ൽ​ ​കാ​ഴ്ച​ക്കു​റ​വു​ള്ള​ ​സ​മ​യ​ത്തും​ ​വി​മാ​നം​ ​സു​ര​ക്ഷി​ത​മാ​യി​ ​ഇ​റ​ക്കാ​ൻ​ ​ക​ഴി​യും.​ 15​ ​മീ​റ്റ​ർ​ ​ഉ​യ​ര​ത്തി​ൽ​ ​നി​ന്ന് 50​ ​മീ​റ്റ​ർ​ ​വ​രെ​ ​റ​ൺ​വേ​ ​വി​ഷ്വ​ൽ​ ​റേ​ഞ്ചി​ൽ​ ​വി​മാ​നം​ ​ലാ​ൻ​ഡ് ​ചെ​യ്യാ​നാ​കും.​ ​യാ​ത്ര​ക്കാ​ർ​ ​ക​മ്പ​നി​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വി​മാ​ന​ങ്ങ​ളു​ടെ​ ​നി​ല​വി​ലു​ള്ള​ ​സ്റ്റാ​റ്റ​സ് ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ​ഡ​ൽ​ഹി​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​ ​പോ​ർ​ട്ട് ​ലി​മി​റ്റ​ഡ് ​നി​ർ​ദ്ദേ​ശി​ച്ചു.
വി​സ്താ​ര,​ ​ഇ​ൻ​ഡി​ഗോ,​ ​സ്‌​പൈ​സ് ​ജെ​റ്റ് ​തു​ട​ങ്ങി​യ​ ​വി​മാ​ന​ ​ക​മ്പ​നി​ക​ൾ​ ​യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​യ​ ​ബു​ദ്ധി​മു​ട്ടി​ൽ​ ​ഖേ​ദം​ ​പ്ര​ക​ടി​പ്പി​ച്ചു.