
ന്യൂഡൽഹി: ചെറുകിട സമ്പാദ്യ പദ്ധതികളുടെ ജനുവരി ഒന്നു മുതൽ മാർച്ച് 31വരെയുള്ള പാദത്തിലെ പലിശ നിരക്ക് ഉയർത്തി. സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം 8%, കിസാൻ വികാസ് പത്ര 7.2% (മെച്യൂരിറ്റി കാലയളവ് 120 മാസം), പോസ്റ്റ് ഓഫീസ് ഒരു വർഷ ടേം ഡിപ്പോസിറ്റ് 6.6%, 2 വർഷ ടേം ഡിപ്പോസിറ്റ് 6.8%, മൂന്നുവർഷത്തെ ടേം ഡിപ്പോസിറ്റ് 6.9 %, 5 വർഷ ടേം ഡിപ്പോസിറ്റ് 7%, പ്രതിമാസ വരുമാന സ്കീം 7.1 %, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന് 7 % എന്നിങ്ങനെയാണ് നിരക്ക്. പി.പി.എഫ് 7.1% വാർഷിക പലിശ നിരക്ക് തുടരും.