whatsapp

ന്യൂഡൽഹി: ഇന്ത്യയുടെ തെറ്റായ ഭൂപടമടങ്ങിയ വീഡിയോ പോസ്റ്റു ചെയ്ത സംഭവത്തിൽ വാട്ട്‌സ്ആപ്പിനെ വിമർശിച്ച് കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖർ.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളും ശരിയായ മാപ്പുകൾ ഉപയോഗിക്കണമെന്ന് മന്ത്രി ട്വിറ്ററിൽ പ്രതികരിച്ചു.

വാട്ട്‌സ്ആപ്പിന്റെ ട്വിറ്റർ ഹാൻഡിലിൽ വന്ന നവവത്സര ആശംസയുടെ വീഡിയോയിലാണ് ഭൂപടം തെറ്റിച്ച് നൽകിയത്. പാക് അധീന കശ്മീരും ചൈന അവകാശമുന്നയിക്കുന്ന ചില ഇന്ത്യൻ പ്രദേശങ്ങളും ഒഴിവാക്കിയിരുന്നു.