jamiya
ജാമിയ ബദ്‌രിയ അറബിക് കോളേജിൽ നടന്ന ആദരിക്കൽ സമ്മേളനത്തിൽ ശൈഖുനാ വി.എച്ച് മുഹമ്മദ് മൗലവിയെ

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ജാമിഅ ബദ്‌രിയ അറബിക് കോളേജിന്റെ നാലരപ്പതിറ്റാണ്ടുകൾ മൂല്യവത്തായതും അർത്ഥപൂർണമായതുമാണെന്ന് പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ പറഞ്ഞു. കോളേജിൽ നടന്ന സനദ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറുൽ ഉലമയോടൊപ്പം ദീനി സേവനരംഗത്ത് ഉന്നത സംഭാവനകൾ അർപ്പിച്ച വി.എച്ച്. മുഹമ്മദ് മൗലവി ഉസ്താദിനെ ബദ്റുൽ ഉലമ" എന്ന സ്ഥാനപ്പേര് നൽകി ബഷീർ അലി ശിഹാബ് തങ്ങൾ ആദരിച്ചു. ബദ്‌രിയ ചെയർമാൻ കെ.എഫ്. മുഹമ്മദ് അസ്‌ലം മൗലവി അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ അഷ്റഫ് മൗലവി , അൽ ഉസ്താദ് അഹ്മദ് നൂർ മൗലവി, ഖാലിദ് ഉസ്താദ് പാനിപ്ര എന്നിവർ സംസാരിച്ചു.