കളമശേരി: കേന്ദ്ര സർക്കാർ സ്ഥാപനമായ സിപെറ്റിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് പുനരുപയോഗ സാങ്കേതിക വിദ്യയും ചാക്രിക സമ്പത്ത് വ്യവസ്ഥയും എന്ന വിഷയത്തിൽ ദ്വിദിന ശില്പശാല ഡയറക്ടർ ജനറൽ പ്രൊഫ.ഡോ.ശിശിർ സിൻഹ ഹോട്ടൽ എയർ ലിങ്ക് കാസ്റ്റിൽ ഇന്ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. ശാലിനി ഗോയൽ ബല്ല, മൻ സംഗീത് പാട്രയ് ജെ.എം.വിവേക്, അഷുതോഷ് സിംഗ്, ഡോ.ആർ.രതീഷ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും നിർമിക്കാവുന്ന മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രദർശനവും ഇൻഡസ്ട്രി ഇന്ററാക്ഷൻ മീറ്റും സംഘടിപ്പിക്കുന്നുണ്ട്.