appeal

കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം 58 വയസായി ഉയർത്തുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. സർവീസിൽ നിന്നു വിരമിക്കുന്ന വി.എസ്.അജിത്ത് കുമാർ, ഇ.കെ.കുഞ്ഞിക്കണ്ണൻ എന്നിവരുടെ ഹർജി ജസ്റ്റിസ് അനു ശിവരാമൻ ഈ മാസം ആറിന് പരിഗണിക്കാനായി മാറ്റി. പെൻഷൻ പ്രായം ഉയർത്തുന്നത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് നൽകിയ ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 58 ആക്കാനുള്ള തീരുമാനം എതിർപ്പിനെ തുടർന്ന് സർക്കാർ പിൻവലിച്ചിരുന്നു.