മുളന്തുരുത്തി: ക്ഷീരവികസന വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ച ഡയറി ക്ലബ്ബിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു.
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി.നായർ അദ്ധ്യക്ഷത വഹിച്ചു.
ക്ഷീരവികസന വകുപ്പ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടർ നിഷ ബി. ഷെരീഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി.നായർ സംസാരിച്ചു.
ഡയറി ക്ലബ് വഴി തിരഞ്ഞെടുക്കപ്പെട്ട കുട്ടികളിൽ ഒരാൾക്ക് മണീട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. ജോസഫ് കന്നകാലിക്കുട്ടിയെ സമ്മാനമായി നൽകി.
ജില്ലാ പഞ്ചായത്ത് അംഗം എൽദോ ടോം പോൾ കുട്ടികൾക്ക് ക്യാപ്പ് വിതരണം ചെയ്തു.