കാലടി: ഭഗവദ്ഗീതാ ജയന്തി സമാചരണം നാളെ (ശനി) വിപുലമായ പരിപാടികളോടെ കാലടിയിൽ നടത്തും. ശൃംഗേരിമഠം ഓഡിറ്റോറിയത്തിൽ രാവിലെ 10.30 ന് നടക്കുന്ന ഗീതാജയന്തി സമ്മേളനം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. ശൃംഗേരി മഠം മാനേജർ പ്രൊഫ. എ. സുബ്രഹ്മണ്യ അയ്യർ അദ്ധ്യക്ഷത വഹിക്കും. മുഖ്യ സംയോജകൻ സുധീർ ചൈതന്യ, ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് എന്നിവർ പ്രസംഗിക്കും. സന്യാസി ശ്രേഷ്ഠരും സാംസ്‌ക്കാരിക നായകരും പങ്കെടുക്കും. ഭഗവദ്ഗീതയെ അടിസ്ഥാനമാക്കി 18 അദ്ധ്യായങ്ങൾ കാലടിയിലെയും സമീപ പ്രദേശങ്ങളിലെയും 18 വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ പാരായണം ചെയ്യും. രാവിലെ 7ന് സമ്പൂർണ ഗീതാപാരായണം ആരംഭിക്കും. കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിലെ സ്വാമി ബ്രഹ്മപരാനന്ദ ദീപം തെളിച്ച് അനുഗ്രഹപ്രഭാഷണം നടത്തും. ഉപാസനാ മണ്ഡലിയുടെ ആഭിമുഖ്യത്തിലാണ് ആഘോഷപരിപാടികൾ നടത്തുന്നതെന്ന് ഭാരവാഹി എസ്. വിജയൻ അറിയിച്ചു.