തൃപ്പൂണിത്തുറ: ചരിത്ര പ്രസിദ്ധമായ കരിങ്ങാച്ചിറ തമുക്ക് പെരുന്നാൾ കൊടികയറുന്ന ദിവസം ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ നിന്നും കൊണ്ടുവന്ന എണ്ണ നടയിൽ സമർപ്പിച്ചു. രാവിലെ 8 ന് പള്ളിയിൽ നടന്ന ചടങ്ങിൽ നഗരസഭ അദ്ധ്യക്ഷ രമ സന്തോഷ്, യാക്കോബായ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസന അധിപനുമായ ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, കരിങ്ങാച്ചിറ പള്ളി വികാരിമാരായ ഫാ.സാംസൺ മേലോത്ത്, ഫാ. ഗ്രിഗർ ആർ. കൊള്ളന്നൂർ, ഫാ.ഷൈജു പഴമ്പിള്ളിൽ, ശ്രീപൂർണ്ണത്രയീശ ഉപദേശക സമിതി സെക്രട്ടറി പ്രകാശ് അയ്യർ, കമ്മിറ്റി അംഗങ്ങളായ മോഹൻദാസ്, സതീശൻ, റിതേഷ് ബാലൻ എന്നിവർ സംബന്ധിച്ചു.
1999 ൽ നടന്ന അഷ്ടമംഗല പ്രശ്നത്തിൽ കരിങ്ങാച്ചിറ മുത്തപ്പന് എണ്ണ നൽകുന്നത് മുടങ്ങിയ കാര്യം സൂചിപ്പിച്ചിരുന്നു. അതാണ് ഈ കൊല്ലം ക്ഷേത്ര ഉപദേശക സമിതി പുനരാരംഭിച്ചത്.