കാലടി: കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി മറ്റൂർ സി.എച്ച്.സി സെക്കൻഡറി പാലിയേറ്റീവ് വിഭാഗത്തിന്റെ സഹകരണത്തോടെ ഹോംകെയർ വാളണ്ടിയർ പരിശീലനം തുടങ്ങി . മരോട്ടിച്ചുവട് കമ്മ്യൂണിറ്റി ഹാളിൽ കനിവ് ജില്ലാ ഡയറക്ടർ ബോർഡ് അംഗം എൻ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കനിവ് പാലിയേറ്റീവ് ചെയർമാൻ സി.കെ. സലിംകുമാർ അദ്ധ്യക്ഷനായി.
ഡോ. കെ. അമീറ പരിശീലന ക്ലാസിന് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ എ.കെ. ഗിരീഷ്‌കുമാർ, പി.ആർ.ഒ പി.കെ. സജീവ്, പാലിയേറ്റീവ് നഴ്സുമാരായ സീന ജോസ്, സിജി പോൾ, സിബി ജോയ്, ഫിസിയോ തെറാപ്പിസ്റ്റ് എ. എസ്സ്. രാഖി എന്നിവർ ക്ലാസെടുത്തു.
ജില്ലാ ഡയറക്ടർ ബോർഡ് അംഗം ഖദീജ മൊയ്തീൻ, കനിവ് അങ്കമാലി സെക്രട്ടറി പി.വി. ടോമി, ട്രഷറർ സി.എൻ. മോഹനൻ, എം. ടി. വർഗീസ്, കെ. പി. ബിനോയ്, പി. അശോകൻ, ബേബി കാക്കശേരി, സിജോ ചൊവ്വരാൻ എന്നിവർ സംസാരിച്ചു