പറവൂർ: കെ.എസ്.ആർ.ടി.സി തദ്ദേശസ്വയം ഭരണസ്ഥാപനവുമായി ചേർന്ന് ആംഭിക്കുന്ന ഗ്രാമവണ്ടി ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നാളെ (ശനി​) ഓടിത്തുടങ്ങും. ഡീസൽ ചെലവ് വഹി​ക്കുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. ഉച്ചയ്ക്ക് രണ്ടിന് ചേന്ദമംഗലം മാറ്റപ്പാടം മൈതാനിയിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിക്കും.

കെ.എസ്.ആർ.ടി.സി എം.ഡി​ ബിജു പ്രഭാകർ, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ, എസ്. ശർമ്മ, സിംന സന്തോഷ്, എ.എസ്. അനിൽകുമാർ, വി.എം. താജുദ്ദീൻ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 6.15ന് പറവൂരിൽനിന്ന് കൂട്ടുകാട്, അണ്ടിപ്പിള്ളിക്കാവുവഴി മൂത്തകുന്നത്തേക്കും 6.45ന് മൂത്തകുന്നത്തുനിന്ന് ഗോതുരുത്ത്, വടക്കുംപുറം കൂട്ടുകാട് വഴി പറവൂരിലുമെത്തും. 7.20ന് പറവൂരിൽനിന്ന് തെക്കുംപുറം വഴി കോട്ടിയിൽ കോവിലകത്തേക്ക്, 7.50ന് തിരിച്ച് ഈറൂട്ടിൽ പറവൂരിലെത്തും,8.30ന് പറവൂരിൽനിന്ന് ചേന്ദമംഗലം, പഴമ്പിള്ളിത്തുരുത്ത്, പുത്തൻവേലിക്കര, 9ന് ഇതേവഴി പറവൂരിൽ തിരിച്ചെത്തും. 9.30ന് പറവൂരിൽനിന്ന് ചേന്ദമംഗലം പഞ്ചായത്തുവഴി ഗോതുരുത്തിലേക്ക്, 10.15ന് ഇതേവഴിയിലൂടെ പറവൂരിൽ തിരിച്ചെത്തും. വൈകിട്ട് 3ന് പറവൂരിൽനിന്ന് ചേന്ദമംഗലം പഞ്ചായത്തുവഴി ഗോതുരുത്ത്, 3.30ന് ഇതേ വഴിയിലൂടെ പറവൂരിലെത്തും. 4.30ന് പറവൂരിൽനിന്ന് തെക്കുംപുറംവഴി കോട്ടയിൽ കോവിലകം, 5ന് കോട്ടയിൽ കോവിലകത്തുനിന്ന് പറവൂരിലെത്തും. 5.40ന് പറവൂരിൽ നിന്ന് ചേന്ദമംഗലം, പഴമ്പിള്ളിത്തുരുത്ത്, പുത്തൻവേലിക്കര, 6.15ന് ഇതേവഴിയിലൂടെ പറവൂരിലെത്തും. 7ന് പറവൂരിൽ നിന്ന് കൂട്ടുകാട് വഴി ഗോതുരുത്തിലേക്ക്, 7.30ന് ഗോതുരുത്തിൽ നിന്ന് വടക്കുംപുറം, ചാലിപ്പാലം വഴി പറവൂരിൽ സർവീസ് അവസാനിക്കും.