പെരുമ്പാവൂർ: ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിലെ വാലാക്കര വാർഡിൽ അല്ലപ്ര -മലമുറി റോഡിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം പിഎം. നാസർ നിർവഹിച്ചു. പഞ്ചായത്ത് അംഗം ബിൻസി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എം. ജോയ്, പഞ്ചായത്ത് അംഗo ലക്ഷ്മി റെജി , നിപു പാസ്റ്റർ, പി.എൻ. വിനോദ് എന്നിവർ പങ്കെടുത്തു . ജില്ലാ പഞ്ചായത്ത് 19ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നവീകരണപ്രവൃത്തി നടത്തിയത്.