pralobh
പൊരുതി​ നേടി​ പ്രലോഭ്

പറവൂർ: ഭരതനാട്യമത്സരത്തി​നി​ടെ കാലിനേറ്റ പരിക്കി​നോട് പൊരുതി

പള്ളുരുത്തി എസ്.ഡി.പി.വൈ എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥി പ്രലോഭ് പ്രമോദ് നേടിയത് പത്തരമാറ്റിന്റെ തിളക്കമുള്ള വിജയം. ഭരതനാട്യത്തിന് ബി ഗ്രേഡാണ് നേടി​യതെങ്കി​ൽ ഉച്ചകഴിഞ്ഞ് കുച്ചിപ്പുടിയിൽ ബി ഗ്രേഡോടെ ഒന്നാംസ്ഥാനം.

പരിക്ക് വകവയ്ക്കാതെ ഇന്നലെ നാടോടിനൃത്തത്തിനെത്തി എ ഗ്രേഡോടെ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ശേഷമാണ് പ്രലോഭ് പ്രയാണം അവസാനിപ്പിച്ചത്. അഞ്ച് വർഷം സി.ബി.എസ്.ഇ സ്‌കൂൾ കലോത്സവങ്ങളിൽ തുടർച്ചയായി ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും ഒന്നാംസ്ഥാനം നേടിയിരുന്നു ഈ മിടുക്കൻ. ആർ.എൽ.വി അനുഷ ജയരാജാണ് ഗുരു. കുച്ചിപ്പുടിയിൽ ബി ഗ്രേഡ് ലഭിച്ചതിനെതി​രെ അപ്പീൽ നൽകി​യി​ട്ടുണ്ട്.