കൂത്താട്ടുകുളം: യുവമോർച്ച പാലക്കുഴ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബി.ജെ.പി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുൺ. പി മോഹൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച പാലക്കുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അരുൺ കേശവൻ അദ്ധ്യക്ഷനായി.
ബി.ജെ.പി പാലക്കുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്
എസ്. ദീപക്, എസ്.സി മോർച്ച ജില്ലാ സെക്രട്ടറി അജീഷ് തങ്കപ്പൻ, നേതാക്കളായ രാഹുൽ രാധാകൃഷ്ണൻ, അനൂപ് കെ. ഗോപി എന്നിവർ സംസാരിച്ചു.