chair-man
എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി അങ്കമാലി​ താലൂക്ക് ആശുപത്രിയിൽ നഗരസഭ ചെയർമാൻ റെജി മാത്യു പ്രതിജ്ഞചൊല്ലിക്കൊടുക്കുന്നു

അങ്കമാലി: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി അങ്കമാലി താലൂക്ക് ആശുപത്രിയും ലിറ്റിൽഫ്ലവർ ആശുപത്രിയും സംയുക്തമായി താലൂക്ക് ആശുപത്രി അങ്കണത്തിൽ എയ്ഡ്സ് ദിനാചരണം നടത്തി. നഗരസഭ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റീത്തപോൾ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.ബി. ബിന്ദു വിഷയമവതരി​പ്പി​ച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബാസ്റ്റിൻ ഡി.പാറയ്ക്കൽ, റോസിലി തോമസ് തുടങ്ങി​യവർ സംസാരിച്ചു.