 
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ എൻ.സി.സി യൂണിറ്റ് തുടങ്ങി. കേണൽ എ. രാജീവൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.ആർ.ഷിമിത്ത് അദ്ധ്യക്ഷത വഹിച്ചു. മേജർ കെ എസ് നാരായണൻ മുഖ്യപ്രഭാഷണം നടത്തി. അസോ. സെക്രട്ടറി എം.പി.അബ്‍ദുൾ നാസർ, മാനേജ്മെന്റ് കമ്മിറ്റി അംഗം ജോർജ് സി. ചാക്കോ, പ്രിൻസിപ്പൽ ഡോ. മനോജ് ജോർജ്, സുബേദാർ മേജർ മനോജ് , വൈസ് പ്രിൻസിപ്പൽ ഡോ.സി. ഷീല, ഡീൻ ഡോ. പി.ആർ. മിനി, ഡോ.ജെ.സി.പ്രസാദ്, എൽദോസ് പി. ജേക്കബ്, പി.എൽ. നിസാമുദിൻ തുടങ്ങിവർ പങ്കെടുത്തു.