p
മുടക്കുഴ ഗ്രാമപഞ്ചായത്ത് കൃഷിഭവനു കീഴിൽ കാന്താരി മുളക് തൈകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്ത് കൃഷിഭവനുകീഴിൽ കാന്താരി മുളകുതൈകൾ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വൽസ വേലായുധൻ, അനാമിക ശിവൻ, കൃഷി ഓഫീസർ ഹാജിറ പി.എച്ച്, കൃഷി അസിസ്റ്റന്റുമാരായ വിജയകുമാർ, ബിനോയ്, ടി.കെ. സണ്ണി എന്നിവർ പ്രസംഗിച്ചു.