കളമശേരി: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിന്റെ ആഭിമുഖ്യത്തിൽ സ്‌പ്ലെൻഡോറെ ഇന്റർ സ്കൂൾ ഫെസ്റ്റ് പ്രൊഫ. ബ്രയാൻ സ്‌റ്റൗട്ട് (ഡീൻ, സ്കൂൾ ഒഫ് സോഷ്യൽ സയൻസസ് വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റി) ഉദ്ഘാടനം ചെയ്തു. ഡോ.ബെന്നി നൽക്കര, ഡോ. ജോസ് കുറിയേടത്ത്, ഡോ. ബിനോയ് ജോസഫ്, ഡോ. സാജു, ഡോ. ഷിന്റോ ജോസഫ് , ഡോ. എം.കെ.ജോസഫ് , ഡോ. വർഗീസ് കെ. വർഗീസ്, ഡോ. ആൻ ബേബി, ഡോ. അനിൽ ജോൺ, വിഷ്ണു ശരൺ രാംദാസ്, സാഡ്ര നായർ എന്നിവർ പങ്കെടുത്തു. സ്‌പ്ലെൻഡോറെയിൽ രാജഗിരി പബ്ലിക് സ്കൂളിന് ഒന്നാം സ്ഥാനവും കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളിന് രണ്ടാം സ്ഥാനവും ലഭിച്ചു.