1
തോപ്പുംപടിയിൽ നടന്ന പ്രതിഷേധം

തോപ്പുംപടി: മത്സ്യത്തൊഴിലാളി സമൂഹത്തെ വൻകിട മൂലധന താൽപര്യങ്ങൾക്ക് വേണ്ടി അടിച്ചമർത്തുന്നതിനെതിരെ കേരളത്തിലെ പൊതുസമൂഹം രംഗത്ത് വരണമെന്ന് വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമര ഐക്യദാർഢ്യ സമിതി ആഹ്വാനം ചെയ്തു. തോപ്പുംപടിയിൽ നടന്ന പ്രതിഷേധം സാമൂഹ്യ പ്രവർത്തകൻ ഫെലിക്സ് പുല്ലൂടൻ ഉദ്ഘാടനം ചെയ്തു. തോമസ് കൊറശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കബീർ ഷാ, പി. എ. പ്രേംബാബു, സി. എസ്. ജോസഫ്, സന്തോഷ് ബോസ്, വി. എ. അംബരീഷൻ,കെ. ഡി. മാർട്ടിൻ, സ്റ്റാൻലി പൗലോസ്, ജെയ്സൻ . സി. കൂപ്പർ തുടങ്ങിയവർ സംസാരിച്ചു.