കൊച്ചി: പന്മന ആശ്രമത്തിന്റെയും ഇടപ്പള്ളി ശ്രീവിദ്യാധിരാജ വിദ്യാഗുരുകുലത്തിന്റെയും നേതൃത്വത്തിൽ സ്വാമി വിവേകാനന്ദ,​ ചട്ടമ്പി സ്വാമി വിചാരസഭ സംഘടിപ്പിക്കും. നാളെ രാവിലെ പത്തിന് എറണാകുളം ശിവക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നടക്കുന്ന ചടങ്ങ് ഡോ.സുവർണ നാലപ്പാട്ട് ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ ഡോ.രാജീവ് ഇരിഞ്ഞാലക്കുട , ഡോ.പി.കെ. വിജയലക്ഷ്മി, ജയൻ പായിപ്ര എന്നിവർ പ്രഭാഷണം നടത്തുമെന്ന് പന്മന ആശ്രമം ജനറൽ സെക്രട്ടറി എ.ആർ. ഗിരീഷ്‌കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.