ആലുവ: കമ്പനിപ്പടിയിൽ ബൈക്കിൽ നിന്നുവീണ് കുട്ടമശേരി പാലപ്പിള്ളി അലി (66), കടുങ്ങല്ലൂരിൽ ബൈക്കിൽ നിന്നുവീണ് തോട്ടുംമുഖം കൊച്ചുപുരയ്ക്കൽ മുഹമ്മദ് സാലീഫ് (27), എസ്.എൻ പുരത്ത് സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് തായിക്കാട്ടുകര തകരപ്പീടികയിൽ ഹാഷിം (61), വൈറ്റിലയിൽ ബൈക്കിൽ നിന്നുവീണ് തിരുവാല്ലൂർ കളപ്പറമ്പത്ത് ജോസ് ജോസഫ് (58), ഷിനി(49) എന്നിവരെ പരിക്കുകളോടെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.