മൂവാറ്റുപുഴ: ഇന്ത്യൻ അസോസിയേഷൻ ഒഫ് ലായേഴ്‌സ് മൂവാറ്റുപുഴ യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് അഡ്വ.ടി.എൻ. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കൽ, അഡ്വ. അഭിലാഷ് മധു, അഡ്വ. ജിൻസൺ വി.പോൾ, അഡ്വ. പി.കെ.പ്രസന്നൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അഡ്വ. ആർ. ഹരികൃഷ്ണൻ (പ്രസിഡന്റ്) അഡ്വ.എൽ.എ. അജിത്ത് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.