നെടുമ്പാശേരി: നെടുമ്പാശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എൻ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പൗര വിചാരണയാത്ര ചെങ്ങമനാട് ഗാന്ധിപുരത്ത് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡന്റ് ഷരീഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു.

ജാഥാ ക്യാപ്ടൻ കെ.എൻ. കൃഷ്ണകുമാർ, ഡി.സി.സി ഭാരവാഹികളായ എം.ജെ. ജോമി, പി.എൻ. ഉണ്ണിക്കൃഷ്ണൻ, ദിലീപ് കപ്രശേരി, വി.പി. സുകുമാരൻ, സി.വൈ. ഷാബോർ, പി.സി. സുരേഷ്‌കുമാർ, അബ്ദൾ സമദ്, സെബ മുഹമ്മദാലി, ഗ്രേസി ദയാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.