upspaipra
പായിപ്ര ഗവ. യുപി സ്കൂളിൽ നടന്ന ഷൂട്ടൗട്ട് മത്സരം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി .വിനയൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: പായിപ്ര ഗവ.യുപി സ്കൂളിൽ ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. പായിപ്ര ഇ.എസ് ടർഫിൽ നടന്ന മത്സരം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി. വിനയൻ ഉദ്ഘാടനം ചെയ്തു. വാർഡുമെമ്പർ ജയശ്രീ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ, ഹെഡ്മിസ്ട്രസ് വി.എ. റഹീമബീവി, മുഹമ്മദ് ഷാഫി, കെ.എം. നൗഫൽ എന്നിവർ സംസാരിച്ചു പി.ടി.എ വൈസ് പ്രസിഡന്റ് പി.ഇ. നൗഷാദ് മത്സരങ്ങൾ നിയന്ത്രിച്ചു.