 
കുമ്പളങ്ങി: കുമ്പളങ്ങി നോർത്ത് സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.കെ. വത്സൻ അനുസ്മരണം നടത്തി. കുമ്പളങ്ങി കാട്ടുമ്മലിൽ നടന്ന പൊതുയോഗം കൊച്ചി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ടി.വി. വിമൽ അദ്ധ്യക്ഷത വഹിച്ചു. എൽ.സി സെക്രട്ടറി ജെയ്‌സൻ ടി. ജോസ്, എൻ.എസ്. സുനീഷ്, പി.സി. കുഞ്ഞുകുഞ്ഞ്, എം.ടി. സുഭാഷ്, സി.ജെ. നോമ്പിൻ എന്നിവർ സംസാരിച്ചു. പൂപ്പനകുന്ന് നിന്ന് പ്രകടനവും സംഘടിപ്പിച്ചു.