 
കാലടി: നിറുത്തിയിട്ടിരുന്ന വാഹനത്തിൽനിന്ന് ബാറ്ററി മോഷ്ടിച്ച കേസിൽ അയ്യമ്പുഴ ചുള്ളി കോളോത്തുകുടി വീട്ടിൽ ബിനോയിയെ (40) പുത്തൻകുരിശ് പൊലീസ് അറസ്റ്റുചെയ്തു. ഇരുപതിലേറെ മോഷണക്കേസുകളിലെ പ്രതിയാണ്.
കഴിഞ്ഞ 30ന് പുത്തൻകുരിശ് പുളിച്ചോട് ഭാഗത്ത് വഴിയരികിൽ നിർത്തിയിട്ടിരുന്ന ആഷിക് ചന്ദ്രന്റെ കണ്ടയ്നർ ലോറിയിൽ നിന്ന് പന്തീരായിരംരൂപ വിലവരുന്ന ബാറ്ററി മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ഇയാൾ മോഷണത്തിന് എത്തിയത് അങ്കമാലിയിൽനിന്ന് മോഷ്ടിച്ച ബൈക്കിലാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ബാറ്ററി കണ്ടെടുത്തു. ഇൻസ്പെക്ടർ ടി. ദിലീഷ്, സബ് ഇൻസ്പെക്ടർ ടി.എ. രമേശൻ, എ.എസ്.ഐമാരായ മനോജ്കുമാർ, ജിഷാ മാധവൻ, അബ്ദുൾ സത്താർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ചന്ദ്രബോസ്, ഡിനിൽ ദാമോദരൻ, പി.എ. അബ്ദുൾ മനാഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.