police

പറവൂർ: മാല്യങ്കര എസ്.എൻ.എം ഐ.എം.ടി ഓപ്പൺ സ്റ്റേജിൽ നടക്കേണ്ട മത്സരങ്ങൾ വരെ വൈകിക്കുന്ന തരത്തിലായിരുന്നു എച്ച്.എസ്.എസ് നാടോടി നൃത്ത മത്സരം. രക്ഷിതാക്കൾ തമ്മിലുള്ള മത്സരപ്പോരാണ് കാര്യങ്ങൾ വഷളാക്കിയത്. മത്സരം നടക്കുന്നതിനെയുണ്ടായ സാങ്കേതിക തകരാർ പരിഹരിക്കാൻ സഹല എന്ന മത്സരാർത്ഥിയുടെ അച്ഛൻ വേദിയിൽ കയറിയതാണ് പ്രശ്‌നമായത്. സ്റ്റേജിൽ കയറിയ ആളുടെ മകളെ അയോഗ്യയാക്കണമെന്ന് ചില രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

പാട്ട് മാറിപ്പോയതിനാലാണ് താൻ സ്റ്റേജിലേക്ക് കയറിയതെന്നായിരുന്നു രക്ഷിതാവിന്റെ വാദം. തർക്കത്തിനൊടുവിൽ ഫലം പ്രഖ്യാപിച്ചപ്പോൾ ആരോപണം ഉന്നയിക്കപ്പെട്ട മത്സരാർഥി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി.
മത്സരം ഒരിക്കൽ കൂടി നടത്തണമെന്നാവശപ്പെട്ട് രണ്ടാം സ്ഥാനക്കാരിയാക്കപ്പെട്ട സഹല വേദിക്കു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രക്ഷിതാക്കൾ തമ്മിൽ പ്രശ്‌നമായതോടെ വേദിയിൽ തുടർന്ന് നടക്കേണ്ട യു.പി, എച്ച്.എസ് വിഭാഗങ്ങളിലെ നാടോടി നൃത്ത മത്സരവും സംഘനൃത്ത മത്സരങ്ങളും രണ്ട് മണിക്കൂറോളം വൈകി. ഒടുവിൽ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

ഇതിനു പിന്നാലെ ഹൈസ്‌കൂൾ വിഭാഗം നാടോടി നൃത്തത്തിൽ മത്സരിച്ച സഹലയുടെ സഹോദരൻ മുഹമ്മദ് സഹൽ ഒന്നാം സ്ഥാനം നേടി. മട്ടാഞ്ചേരി ആസിയബായ് എച്ച്.എസ്.എസ് സ്‌കൂളിലെ വിദ്യാർത്ഥിയാണ് മുഹമ്മദ് സഹൽ