കൂത്താട്ടുകുളം: കൂത്താട്ടുകുളം രാമപുരം കവലയിൽ ഉണ്ടാകുന്ന വാഹന അപകടങ്ങൾ ഒഴിവാക്കാൻ വേഗനിയന്ത്രണ ബാരിക്കേഡുകൾ സ്ഥാപിക്കുമെന്ന് അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. എം.സി റോഡിൽനിന്ന് രാമപുരത്തേക്കുപോകുന്ന ഭാഗത്തും മംഗലത്തുതാഴത്തുനിന്നും വരുന്ന റോഡിലുമാണ് ഡിവൈഡറുകൾ സ്ഥാപിക്കുന്നത്. സ്ഥിരം അപകടങ്ങൾ ഉണ്ടായിരുന്ന ഒലിയപ്പുറം ജംഗ്ഷനിൽ ഇത്തരം ഡിവൈഡറുകൾ സ്ഥാപിച്ചത് പ്രയോജനകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർമാരായ ബോബൻ വർഗീസ്, പി.സി. ഭാസ്കരൻ, ഡിവൈ.എസ്.പി അജയ്‌നാഥ്, എസ്.ഐ എബി എം.പി, പൊതുമരാമത്ത് അധികൃതർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.