എറണാകുളം 678, പറവൂർ 660
പറവൂർ: ജില്ലാ കലോത്സവത്തിലെ 270 ഇനങ്ങൾ പൂർത്തിയാപ്പോൾ എറണാകുളവും ആതിഥേയരായ നോർത്ത് പറവൂരും തമ്മിലുള്ള മത്സരം കനക്കുകയാണ്. എറണാകുളം 678 പോയിൻറും നോർത്ത് 660 പോയിൻറുമായി ഒന്നും രണ്ടും സ്ഥാനത്ത് തുടരുകയാണ്. 614 പോയൻറുമായി ആലുവ മൂന്നാം സ്ഥാനത്തുണ്ട്. 594 പോയിൻറുമായി മട്ടാഞ്ചേരിയും 573 പോയൻറുമാരി പെരുമ്പാവൂരും നാലും അഞ്ചും സ്ഥാനത്ത് നിൽക്കുകയാണ്. എറണാകുളം സെൻറ് തെരേസാസ് സി.ജി.എച്ച്.എസ്.എസാണ് 210 പോയിൻറുമായി സ്‌കൂൾ വിഭാഗത്തിൽ മുന്നിൽ. എടവനക്കാട് ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ് 198 പോയിൻറുമായി രണ്ടാം സ്ഥാനത്തും, 174 പോയിൻറുള്ള സെൻറ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് മൂവാറ്റുപുഴ മൂന്നാം സ്ഥാനത്തുമുണ്ട്.
യു.പി ജനറലിൽ നോർത്ത് പറവൂർ ഉപജില്ല 137 പോയിൻറുമായി മുന്നിലാണ്. എച്ച്.എസ് ജനറലിൽ 258 പോയിൻറുമായി എറണാകുളവും എച്ച്.എസ്.എസ് ജനറലിൽ ആലുവ 296 പോയൻറുമായി മുന്നിട്ട് നിൽക്കുകയാണ്. യു.പി സംസ്‌കൃതത്തിൽ 85 പോയിൻറുമായി പെരുമ്പാവൂരും എച്ച്.എസ് സംസ്‌കൃതത്തിൽ ആലുവ 88 പോയിൻറുമായി മുന്നിലാണ്.
യു.പി അറബിക്കിൽ 63 പോയിൻറുമായി കോലഞ്ചേരിയും എച്ച്.എസ് അറബിക്കിൽ 82 പോയിൻറുമായി ആലുവയുമാണ് മുന്നിലുള്ളത്.