post
കുട്ടമശേരിയിൽ കവലക്ക് സമീപം വഴിയരികിലെ തണൽ മരത്തിനിടയിൽപ്പെട്ട 11കെ.വി ലൈൻ

ആലുവ: കുട്ടമശേരിയിൽ കവലയ്ക്ക് സമീപം വഴിയരികിലെ തണൽമരത്തിനിടയിൽ നിൽക്കുന്ന 11കെ.വി ലൈൻ നാട്ടുകാർക്ക് അപകടഭീഷണിയായി. തണൽമരത്തിന് സമീപമുള്ള വൈദ്യുതിപോസ്റ്റ് പൂർണമായും മൂടിയ നിലയിലാണ്. വൈദ്യുതി പ്രവഹിക്കുന്ന ലൈൻകമ്പികളെല്ലാം മരത്തിന്റെ ചില്ലകളിൽ മൂടിപ്പോയ അവസ്ഥയാണ്.

ഇതുവരെ അപകടങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ആളുകൾ അപകടഭീതിയിലാണ്. ദിവസേന നൂറുകണക്കിന് ആളുകളും വിദ്യാർത്ഥികളും ഉൾപ്പെടെ യാത്രചെയ്യുന്ന റോഡാണിത്. മരംമുറിച്ചുനീക്കുന്നതിന് അടിയന്തര നടപടിയെടുക്കണമെന്ന് കുട്ടമശേരി പൗരസമിതി ഭാരവാഹി സുലൈമാൻ അമ്പലപ്പറമ്പ് ആവശ്യപ്പെട്ടു.