കളമശേരി: അന്തർദേശീയ എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് സെന്റ് പോൾസ് കോളേജിലെ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്നേഹനടത്തം സംഘടിപ്പിച്ചു. പെരുമ്പാവൂർ നഗരസഭാ ചെയർമാനും പൂർവ വിദ്യാർത്ഥിയുമായ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.കെ.എസ്.സവിത അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് വാളണ്ടിയർ സെക്രട്ടറിമാരായ രാജീവ് പാട്രിക്, കെ.ബി. ബിൻസിയ എന്നിവർ സംസാരിച്ചു.