ആലുവ: വൈ.എം.സി.എ ദേശീയ വനിതാ അസംബ്ലി തോട്ടുമുഖം വൈ.എം.സി.എ ക്യാമ്പ് സെന്ററിൽ ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാഫോറം ചെയർപേഴ്‌സൺ എലിസബത്ത് ജോർജ് അദ്ധ്യക്ഷത വഹിച്ചു. യാക്കോബായസഭ അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മാർ അപ്രേം അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. രേഖാരാജ്, ഡോ. ലിസി ജോസ്, രമ്യ അക്കേഷ്യ, റെബാക്കാ സ്റ്റാൻലി, ഷേർളി തോമസ്, ഷൈനി തോമസ്, റവ. തോമസ് ജോൺ, ജിയോ ജേക്കബ്, വർഗീസ് അലക്‌സാണ്ടർ, പ്രൊഫ. അലക്‌സ് തോമസ്, കോശി അലക്‌സാണ്ടർ വൈദ്യൻ എന്നിവർ നേതൃത്വം നൽകും.