കുറുപ്പംപടി: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച തെരുവ് വിചാരണ ജാഥ സമാപിച്ചു. രണ്ടാം ദിവസത്തെ ജാഥ കെ.പി സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരിവർഗീസും സമാപന സമ്മേളനം ബെന്നി ബഹനാൻ എം.പിയും ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. മാത്തുകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.പി. വർഗീസ് ജാഥ നയിച്ചു. കെ.പി.സി.സി നിർവാഹക സമിതിഅംഗം ഒ. ദേവസി, മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, പോൾ ഉതുപ്പ്, ബേസിൽ പോൾ, മനോജ് മുത്തേടൻ, പി.പി. അവറാച്ചൻ, ജോയി പുണേലിൽ തുടങ്ങിയവർ പ്രസംഗിച്ചു.