കളമശേരി: കേന്ദ്രസർക്കാർ സ്ഥാപനമായ സിപെറ്റ് കൊച്ചിയുടെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് പുനരുപയോഗ സാങ്കേതികവിദ്യയും ചാക്രിക സമ്പത്ത് വ്യവസ്ഥയും എന്ന വിഷയത്തിൽ ദ്വിദിന ശില്പശാല നടത്തി. സിപെറ്റ് ഡയറക്ടർ ജനറൽ പ്രൊഫ. ഡോ. ശിശിർ സിൻഹ ഉദ്‌ഘാടനം ചെയ്തു. ജനറൽ മാനേജർ പി.എ.നജീബ് , ക്ലീൻ കേരള കമ്പനി അസി.മാനേജർ വിഷ്ണു വിജയൻ, എം.എം. അബ്ദുൾ ജബ്ബാർ, സിയാദ് സി. അലി, ജോയിന്റ് ഡയറക്ടർ കെ.എ. രാജേഷ്, ഡോ. എസ്.അംബുദയാനിധി എന്നിവർ സംസാരിച്ചു.