v
ശാഖ മന്ദിര നിർമ്മാണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു

ചോറ്റാനിക്കര : എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 2086-ാം നമ്പർ വരിക്കാംകുന്ന് ശാഖാ മന്ദിര ശിലാസ്ഥാപനം യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ്‌ ഇ.ഡി. പ്രകാശൻ നിർവഹിച്ചു.

നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ.ഗോപിനാഥൻ സ്വാഗതം ആശംസിച്ചു. ശാഖാ പ്രസിഡന്റ്‌ പി.കെ.വിശ്വംഭരൻ, വൈസ് പ്രസിഡന്റ്‌ ജയേഷ്, സെക്രട്ടറി പി.എം. ബിനീഷ് , ഇ.കെ. സുരേന്ദ്രൻ, അച്ചു ഗോപി, യൂണിയൻ കമ്മിറ്റി അംഗം അഭിലാഷ്, ഭാരവാഹികളായ കെ.എസ്. നാരായണൻ, പി.എൻ. മോഹനൻ, സജി, ജോഷി, പ്രിയ,സുന്ദരൻ. രഘുനാഥ്‌. അർജുൻ. ശരത്, ഉഷാമണി, ലക്ഷ്മി, രഞ്ചു സാബു എന്നിവർ സംസാരിച്ചു.