തൃക്കാക്കര: ബോസ്റ്റൽ സ്കൂളിൽ ക്ഷേമദിനാഘോഷം ആരവം-2022 സമാപിച്ചു. സമാപന സമ്മേളനം ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ നിയമ സഹായ അതോറിറ്റി സെക്രട്ടറി രഞ്ജിത് കൃഷ്ണൻ മുഖ്യാതിഥിയായി. മദ്ധ്യമേഖലാ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് പി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് വിഷ്ണു, നഗരസഭാ കൗൺസിലർമാരായ സി.സി.വിജു, റാഷിദ് ഉള്ളപള്ളി, ജില്ലാ ജയിൽ സൂപ്രണ്ട് അഖിൽ എസ്. നായർ, ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് എസ്.വിഷ്ണു, മൂവാറ്റുപുഴ സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ആർ.പി. രതീഷ്, വെൽഫെയർ ഓഫീസർ ജോർജ് ചാക്കോ തുടങ്ങിയവർ സംസാരിച്ചു.