 
കുറുപ്പംപടി: ചുണ്ടക്കുഴി - ചെട്ടിനട പൊതുമരാമത്ത് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് മുടക്കുഴ പഞ്ചായത്ത് ജനപ്രതിനിധികൾ പെരുമ്പാവൂർ അസി.എക്സിക്യുട്ടീവ് എൻജിനിയർ ഓഫീസ് ഉപരോധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് റോഷ്നിഎൽദോ, പഞ്ചായത്ത് അംഗങ്ങളായ ജോസ് എ.പോൾ, വൽസ വേലായുധൻ, അനാമിക ശിവൻ, സാമൂഹിക പ്രവർത്തകരായ പോൾ കെ.പോൾ, എൽദോസി. പോൾ, പി.പി. എൽദോ, സിജോ എന്നിവർ പങ്കെടുത്തു.